Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെക്കുറിച്ച് പഠനം നടത്തിയയാള്‍ വെടിയേറ്റ് മരിച്ചു

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയ ഇറാഖി ഗവേഷകന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. 47കാരനായ ഹിഷാം അല്‍ ഹാഷിമിയാണ് കൊല്ലപ്പെട്ടത്. ബാഗ്ദാദിലെ സിയോന മേഖലയിലെ തന്റെ വീടിനു സമീപത്തുവെച്ചാണ് അദ്ദേഹത്തിനു വെടിയേറ്റത്. വെടിയേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉടന്‍ തന്നെ മരിച്ചു.

ഇറാഖിലെ സായുധ വിഭാഗങ്ങളെക്കുറിച്ചും ഐ.എസിനെക്കുറിച്ചും വിശദമായ പഠന-ഗവേഷണങ്ങള്‍ നടത്തിവരികയായിരുന്നു ചരിത്രകാരനായ ഹിഷാം. ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളില്‍ നിന്നും അദ്ദേഹത്തിന് ഭീഷണികള്‍ ഉണ്ടായിരുന്നതായി ആഭ്യന്തര സുരക്ഷ-ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles