Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഇറാഖി ആരോഗ്യ രംഗം തകരുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ബാഗ്ദാദ്: കോവിഡ് കേസുകള്‍ രാജ്യത്ത് ക്രമാതീതമായി വര്‍ധിക്കുകയാണെങ്കില്‍ ഇറാഖിലെ ആരോഗ്യ രംഗം തകരുമെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. അയല്‍ രാജ്യമായ ഇറാനെ പോലെയോ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പോലെയോ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വര്‍ഷങ്ങളായുള്ള സിവില്‍ യുദ്ധവും ആഭ്യന്തര അശാന്തിയും അസ്ഥിരതയും മൂലം യാതനയിലാണ് ഇറാഖ്. അതിനിടൊണ് കോവിഡ് കടന്നു വരുന്നത്. എണ്ണ വില ഇടിഞ്ഞതോടെ സാമ്പത്തിക രംഗവും തകര്‍ച്ചയിലാണ്. വരും ആഴ്ചകള്‍ ഇറാഖില്‍ എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ച് രാജ്യം ആശങ്കയിലുമാണ്. ഇറാഖില്‍ ഇതിനോടകം 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 50 പേര്‍ മരിക്കുകയും ചെയ്തു.

Related Articles