Current Date

Search
Close this search box.
Search
Close this search box.

അതിശൈത്യം: ഇറാഖി കുട്ടികളുടെ ആരോഗ്യാവസ്ഥയില്‍ ആശങ്ക അറിയിച്ച് യു.എന്‍

ബഗ്ദാദ്: അതിശൈത്യം തുടരുന്ന ഇറാഖില്‍ അഭയാര്‍ത്ഥികളുടെയും കുട്ടികളുടെയും കാര്യത്തില്‍ ആശങ്ക അറിയിച്ച് യു.എന്‍. സംഭവത്തില്‍ ഇറാഖ് സര്‍ക്കാരിനോട് വേണ്ട നടപടികള്‍ കൈകൊള്ളണമെന്നും ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.

ഇറാഖിലെ വിവിധ അഭയാര്‍ത്ഥി ക്യാംപുകളില്‍ നിന്നും അതിശൈത്യം മൂലം ഒന്നര ലക്ഷത്തോളം കുട്ടികളെയാണ് മാറ്റിപ്പാര്‍പ്പിച്ചതെന്ന് യു.എന്നിന്റെ കുട്ടികളുടെ ക്ഷേമത്തിനായുള്ള സംഘടനയായ യൂനിസെഫ് പറഞ്ഞു. ഇത്തരം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി കൂടുതല്‍ പണം അനുവദിക്കണമെന്നും യൂനിസെഫ് ആവശ്യപ്പെട്ടു.

Related Articles