Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധമുള്ള മിലീഷ്യ നേതാവിന് ഇറാഖ് ആയുധ പരിശീലനം; റിപ്പോർട്ട്

ബ​ഗ്ദാദ്: ഇറാഖ് സൈന്യം ഇറാൻ പിന്തുണയുള്ള അർധസൈനിക വിഭാ​ഗം മുൻ അം​ഗത്തെ സൈന്യത്തിൽ ഉന്നത ഉദ്യോ​ഗസ്ഥനാക്കാൻ പരിശീലിപ്പിക്കുകയാണെന്ന് ആറ് ​ഗവൺമെന്റ്-സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പിന്തുണയുള്ള അർധസൈനിക വിഭാ​ഗത്തിന് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. അബു സൈനബ് അല്ലാമി എന്നറിയപ്പെടുന്ന ഹുസൈൻ ഫാലിഹ് അസീസിനെ ഇറാഖ് സൈന്യത്തോടൊപ്പം ഈജിപ്തിലേക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലനത്തിനാണ് അയച്ചിരിക്കുന്നത്. സാധാര​ണ​ഗതിയിൽ രാജ്യത്തെ സൈനിക ഉദ്യോ​ഗസ്ഥർക്കായി നീക്കിവെച്ചിട്ടുളള പരിശീലനമാണിത്.

പ്രതിരോധ മന്ത്രാലയത്തിന്റെ രേഖയിൽ അടുത്ത വേനൽക്കാലം വരെ പരിശീലനനത്തിൽ പങ്കെടുക്കുന്ന ഉദ്യോ​ഗസ്ഥരുടെ പട്ടികയിൽ അബു സൈനബ് അല്ലാമിയുടെ പേര് കണ്ടതായി റോയിറ്റേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Related Articles