Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധമൊഴിയാതെ ഇറാഖ്; പ്രക്ഷോഭകര്‍ റോഡ് ഉപരോധിച്ചു

ബാഗ്ദാദ്: ഭരണപരിഷ്‌കാരം ആവശ്യപ്പെട്ട് ഇറാഖില്‍ തുടരുന്ന പ്രക്ഷോഭത്തിന് അന്ത്യമായില്ല. ഞയറാഴ്ച രാത്രിയും തലസ്ഥാനമായ ബാഗ്ദാദില്‍ ജനങ്ങള്‍ റോഡ് ഉപരോധമടക്കമുള്ള സമരവുമായി മുന്നോട്ടു പോകുകയാണ്. രാജ്യത്തെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് നിയമങ്ങളും പൂര്‍ണ്ണമായും മാറ്റണമെന്നാവശ്യപ്പെട്ടാണ് സമരം തുടരുന്നത്. ഭരണപരിഷ്‌കാരത്തിനായി അധികാരികള്‍ക്ക് നല്‍കിയ സമയപരിധി അവസാനിക്കാറുമ്പോഴേക്കും സമരം ശക്തിപ്പെടുത്തുകയാണ് ജനങ്ങള്‍. പ്രധാന റോഡുകളിലടക്കം ടയറുകള്‍ കൂട്ടിയിട്ട് തീയിട്ടും റാലി നടത്തിയുമാണ് ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നത്.

നജാഫില്‍ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട മുന്‍ ഇറാന്‍ സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെയും അബൂ മഹ്ദി അല്‍ മുഹന്‍ദിസിന്റെയും ചിത്രങ്ങള്‍ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്തു.

Related Articles