Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തം

ബഗ്ദാദ്: ഇറാഖില്‍ സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമായി തുടരുന്നു. രാജ്യത്തെ പൊതുസേവനങ്ങളുടെ പോരായ്മ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയത്. രാജ്യത്തെ പ്രമുഖ എണ്ണ ഉത്പാദന മേഖലയായ ബസ്‌റ പ്രവിശ്യയില്‍ ജനങ്ങള്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കെട്ടിടങ്ങള്‍ക്ക് തീ കൊളുത്തി. സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ടു പേര്‍ മരിച്ചു. സെപ്റ്റംബര്‍ മൂന്നിന് തുടങ്ങിയ പ്രക്ഷോഭത്തില്‍ ഇതിനോടകം 11 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടരുന്നത്. ജനങ്ങളും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ക്കു നേരെ ബോംബിങ്ങും ഉണ്ടായി.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഇറാഖിയ ടി.വി ഓഫിസിനു നേരെയും ദവ പാര്‍ട്ടി, ഇറാഖിലെ ഉന്നത ഇസ്ലാമിക് കൗണ്‍സില്‍ ആയ ബദര്‍ സംഘടനയുടെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി.
രാജ്യത്ത് കുടിവെള്ളവിതരണത്തിന് ക്ഷാമം അനുഭവപ്പെട്ടതും മലിനീകരണം വര്‍ധിച്ചതും മൂലം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഈ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജൂലൈ മുതലാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.

Related Articles