Current Date

Search
Close this search box.
Search
Close this search box.

സദ്ദാമിന്റെ മകളെ കൈമാറാന്‍ ജോര്‍ദാന്റെ മേല്‍ ഇറാഖിന്റെ സമ്മര്‍ദ്ദം

ബാഗ്ദാദ്: കൊല്ലപ്പെട്ട മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റഗദ് ഹുസൈനെ കൈമാറാന്‍ ആവശ്യപ്പെട്ട് ജോര്‍ദാന് മേല്‍ ഇറാഖ് സമ്മര്‍ദ്ദം ചെലുത്തുന്നു. സൗദി പത്രമായ ഒകാസിനെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖ് ‘വാണ്ടഡ്’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ നിരവധി പേരെ കൈമാറാനാണ് ജോര്‍ദാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. പട്ടികയില്‍ ഉള്ളയാളാണ് റഗദ് ഹുസൈനും. ജോര്‍ദാനും ഇറാഖും തമ്മില്‍ അസ്വാരസ്യമുള്ളതായും ജോര്‍ദാനുമായുള്ള വ്യാപാര,സാമ്പത്തിക സഹകരണം അവസാനിപ്പിക്കാന്‍ ഇറാഖ് ശ്രമിക്കുന്നതായും സൗദി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഇറാഖിന്റെ ആവശ്യത്തിന് ജോര്‍ദാന്‍ വഴങ്ങാന്‍ സാധ്യതയില്ല, പ്രത്യേകിച്ചും ജോര്‍ദാനില്‍ അഞ്ച് ലക്ഷത്തോളം ഇറാഖികളുടെ സാന്നിധ്യമുള്ള സമയത്ത്. അവര്‍ ഈ രാഷ്ട്രീയ പ്രക്രിയയെ എതിര്‍ക്കുന്നവരാണെന്നും ജോര്‍ദാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles