Current Date

Search
Close this search box.
Search
Close this search box.

ജനകീയ പ്രക്ഷോഭം: ഇറാഖില്‍ പ്രസിഡന്റും രാജിക്കൊരുങ്ങുന്നു

ബാഗ്ദാദ്: രാഷ്ട്രീയ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്ന ഇറാഖില്‍ പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെയാണ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് രാജിവെക്കുന്നത്. സമ്മര്‍ദം കൂടുകയാണെങ്കില്‍ സാലിഹ് രാജിവെക്കുമെന്നാണ് ഇറാഖ് ഉന്നത തല കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

പുതിയ പ്രധാനമന്ത്രിയെ നിയോഗിക്കുന്നതില്‍ സാലിഹ് പരജായപ്പെട്ടതും അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്. പുതിയ പ്രധാനമന്ത്രിയുടെ നോമിനേഷന്‍ വൈകുന്നതിനെതിരെ ഇറാഖില്‍ ഇപ്പോഴും പ്രതിഷേധം ശക്തിയാര്‍ജിക്കുകയാണ്. പ്രധാനമന്ത്രിയായിരുന്ന ആദില്‍ അബ്ദുല്‍ മഹ്ദിക്കെതിരെ പകരക്കാരനായി ഒരു ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് ഇറാഖിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഴിയാക്കുരുക്കായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ മാസമാണ് മഹ്ദി രാജിവെച്ചൊഴിഞ്ഞത്. എന്നാല്‍ താല്‍ക്കാലി നിയന്ത്രണാധികാരി എന്ന നിലയില്‍ അദ്ദേഹം പദവിയില്‍ തുടരുകയാണ്. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വൈകുന്നതിനാലാണ് വിദ്യാര്‍ത്ഥികള്‍ വീണ്ടും പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്.

നേരത്തെ രാജ്യത്ത് മഹ്ദി ഭരണകൂടത്തിനെതിരെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. ഭരണകക്ഷികള്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

Related Articles