Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മുന്‍ കുര്‍ദിഷ് എം.പിയും രംഗത്ത്

ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുന്‍ കുര്‍ദിഷ് പാര്‍ലമെന്റംഗവും മാധ്യമപ്രവര്‍ത്തകയുമായ സര്‍വ അബ്ദുല്‍ വാഹിദും മത്സര രംഗത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ വനിത കൂടിയാണ് സര്‍വ. ഞായറാഴ്ചയാണ് വാര്‍ത്തസമ്മേളനത്തില്‍ സര്‍വ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

എല്ലാ ഇറാഖി പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയും നീതിയും ഉറപ്പുവരുത്താന്‍ താന്‍ നിലകൊള്ളുമെന്ന് അവര്‍ പറഞ്ഞു.  എല്ലാവര്‍ക്കും തുല്യ അവസരവും പങ്കാളിത്തവും ഭരണ ഘടന ഉറപ്പു നല്‍കുന്നുണ്ട്. ഇന്ന് ഞാന്‍ കുര്‍ദിഷ് ഇറാഖിയാണ്. ഞാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം സ്വതന്ത്രയാണ്. എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സഖ്യങ്ങളുടെയും പിന്തുണയില്ല.

അതിനാല്‍ തന്നെ വിവിധ പാര്‍ട്ടികളാല്‍ പാര്‍ശ്വവല്‍കരിച്ച ഇറാഖിലെ ജനതയെയും സ്ത്രീകളെയും പ്രതിനിധീകരിച്ചാണ് ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതെന്നും സര്‍വ പറഞ്ഞു. ഇറാഖ് പാര്‍ലമെന്റിലേക്ക് മത്സരിക്കാനുള്ളവരുടെ നോമിനേഷന്‍ സെപ്റ്റംബര്‍ 25 മുതലാണ് സ്വീകരിക്കുക. നിരവധി മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് സര്‍വ.

 

Related Articles