Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: അഭയാർഥി ക്യാമ്പുകൾ അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

ബ​ഗ്ദാദ്: രാജ്യത്തെ അഭയാർഥികളായ കുടുംബങ്ങൾ ഭവനരഹിതരായും, പട്ടിണിയിലും കഴിയുകയാണെന്ന മുന്നറിയിപ്പുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഒരുകാലത്ത് ലക്ഷക്കണക്കിന് സിവിലിയന്മാരെ പാർപ്പിച്ചിരുന്ന ക്യാമ്പുകൾ അടച്ചുപൂട്ടുന്നത് ഇറാഖ് അധികൃതർ തുടർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ക്യാമ്പുകളിൽ ആറ് വർഷത്തിലേറെയായി കഴിയുന്നവരും, 2014ൽ കുർദിസ്താൻ മേഖല അഭയം നൽകിയ ഐ.എസ്.ഐ.എസ് ഇരകളും ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.

ബ​ഗ്ദാദ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ക്യാമ്പുകൾ ഈ മാസവും, കുർദിസ്താനിലേത് 2021ലും അടച്ചുപൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൂന്ന് സന്നദ്ധ പ്രവർത്തകരെ ഉദ്ധരിച്ച് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറഞ്ഞു.

Related Articles