Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെ നടത്താന്‍ തീരുമാനം

ബാഗ്ദാദ്: ഇറാഖില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം മുന്‍പേ നടത്താന്‍ തീരുമാനം. 2021 ജൂണില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി മുസ്ഥഫ അല്‍ ഖാദിമി പറഞ്ഞു. 2021 ജൂണ്‍ ആറിന് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്നും വോട്ടെടുപ്പ് വിജയിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടതെല്ലാം ചെയ്യുമെന്നും വെള്ളിയാഴ്ച നടന്ന ടെലിവിഷന്‍ അഭിസംബോധനയിലൂടെ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൂടുതല്‍ സ്ഥൈര്യവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയെ പ്രശംസിച്ച് യു.എന്‍ രംഗത്തെത്തുകയും ചെയ്തു.

ഇറാഖില്‍ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് കഴിഞ്ഞ മേയിലാണ് പ്രധാനമന്ത്രിയായി അല്‍ ഖാദിമി പുതുതായി അധികാരത്തിലേറ്റത്. 2022 മേയിലാണ് യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. അതേസമയം, പുതിയ തെരഞ്ഞെടുപ്പ് തീയതി ഇറാഖ് പാര്‍ലമെന്റ് അംഗീകരിക്കേണ്ടതുണ്ട്.

Related Articles