Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പുതിയ പാര്‍ലമെന്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ബഗ്ദാദ്: ഇറാഖ് പാര്‍ലമെന്റില്‍ പുതിയ അംഗങ്ങള്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ശീഈ നേതാവായ മുഖ്തദ അസ്സ്വദറിന്റെ വിശ്വസ്തരായ 73 പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ രാജിവെച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ 12ന്, അസ്സ്വദര്‍ ബ്ലോക്കിന്റെ 73 പാര്‍ലമെന്റ് അംഗങ്ങള്‍ രാജിവെച്ചത് കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമായി. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് അസ്സ്വദര്‍ ബ്ലോക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ രാജിവെച്ചത്.

ഒക്ടോബറിലെ പൊതു തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തെ പാര്‍ലമെന്റ് പ്രതിസന്ധി നേരിടുന്നുണ്ട്. മുസ്തഫ അല്‍കാദിമിയുടെ പിന്‍ഗാമിയായി പുതിയ പ്രധാനമന്ത്രിയെ പിന്തുണച്ച് ഭൂരിപക്ഷം ഉണ്ടാക്കാന്‍ രാഷ്ട്രീയ വിഭാഗങ്ങള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles