Current Date

Search
Close this search box.
Search
Close this search box.

മുന്‍ കുര്‍ദ് നേതാവ് ബര്‍ഹാം സാലിഹ് ഇറാഖ് പ്രസിഡന്റാകും

ബഗ്ദാദ്: മുന്‍ കുര്‍ദ് നേതാവായിരുന്ന ബര്‍ഹാം സാലിഹ് ഇറാഖിന്റെ പുതിയ പ്രസിഡന്റാകും. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റംഗങ്ങള്‍ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് പാട്രിയോടിക് യൂണിയന്‍ ഓഫ് കുര്‍ദിസ്ഥാന്‍ മുന്നണിയിലെ നിന്നുള്ള സാലിഹിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

കുര്‍ദിസ്ഥാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഫുആദ് ഹുസൈന്‍ ആയിരുന്നു പ്രധാന എതിരാളി. എന്നാല്‍ രണ്ടാം റൗണ്ടില്‍ അദ്ദേഹം പിന്മാറുകയായിരുന്നു.
കഴിഞ്ഞ അഞ്ചു മാസത്തെ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു തെരഞ്ഞെടുപ്പ്. സ്പീക്കര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ഇനി പ്രധാനമന്ത്രിയെ കൂടി തെരഞ്ഞെടുക്കാനുണ്ട്.

ഇറാഖി കുര്‍ദിസ്ഥാന്‍ എന്ന പ്രാദേശിക ഭരണകൂടത്തിന്റെ മുന്‍ പ്രധാനമന്ത്രിയും ഇറാഖി ഫെഡറല്‍ സര്‍ക്കാരിന്റെ ഉപപ്രധാനമന്ത്രിയും ആയിരുന്നു സാലിഹ്. നേരത്തെ തെരഞ്ഞെടുപ്പ് നടന്ന അസംബ്ലിയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്തതിനെത്തുടര്‍ന്ന് ഇറാഖില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു.

തുടര്‍ന്ന് ഇറാഖിന്റെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ ഇറാന്റെയും യു.എസിന്റെയും നേതൃത്വത്തില്‍ ഇടപെടലുണ്ടായതും അനിശ്ചിതത്വം വര്‍ധിപ്പിച്ചു. പ്രസിഡന്റായി സാലിഹിനെ തെരഞ്ഞെടുത്തതിനു ശേഷം മുന്‍ ഓയില്‍ മന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയെ അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്.

 

Related Articles