Current Date

Search
Close this search box.
Search
Close this search box.

നാടുവിട്ട പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇറാഖ് ശ്രമിക്കുന്നില്ല: യു.എന്‍

ബഗ്ദാദ്: ആഭ്യന്തര സംഘര്‍ഷം മൂലം രാജ്യം വിട്ട തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് ഇറാഖ് ഭരണകൂടം ശ്രമിക്കുന്നില്ലെന്ന് യു.എന്‍ കുറ്റപ്പെടുത്തി. രാജ്യത്തെ പൗരന്മാര്‍ക്ക് ഇറാഖ് നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുന്നില്ല. അവരെ തിരിച്ചെത്തിക്കാനോ അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനോ അവരെ പുനരധിവസിപ്പിക്കാനോ വീടുകളിലേക്ക് തിരിച്ചെത്തിക്കാനോ വേണ്ട ഗൗരവപരമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഹൈ കമ്മിഷണര്‍ കുറ്റപ്പെടുത്തിയത്. നാടു കടത്തപ്പെട്ട ആളുകളുടെ മാനുഷിക ആവശ്യങ്ങളോ മുറവിളിയോ അവര്‍ ശ്രദ്ധിക്കുന്നില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

അന്താരാഷ്ട്ര പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ ഇത്തരക്കാരെ തിരിച്ചെത്തിക്കാനും സഹായിക്കാനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നിരവധി ആളുകളാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാതെ ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്നത്. യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ വക്താവ് പറഞ്ഞു.

Related Articles