Current Date

Search
Close this search box.
Search
Close this search box.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു

ബാഗ്ദാദ്: മാസങ്ങള്‍ നീണ്ട അനിശ്ചിത്വങ്ങള്‍ക്കൊടുവില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി. മുസ്തഫ അല്‍ ഖാദിമിയാണ് പുതിയ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം ഇറാഖ് പാര്‍ലമെന്റ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നല്‍കിയതോടെയാണ് ആറു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായത്.

കഴിഞ്ഞ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെക്കുകയും താല്‍ക്കാലികമായി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയുമായിരുന്നു. അതേസമയം, വേണ്ടത്ര മന്ത്രിമാര്‍ ഇല്ലാതെയാണ് ഖാദിമി സര്‍ക്കാര്‍ ഭരണം ആരംഭിക്കുന്നത്. ഖാദിമിയുടെ ചില സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റ് അംഗീകരിച്ചില്ല. ആഭ്യന്തര,പ്രതിരോധ,ധനകാര്യ,വൈദ്യുതി മന്ത്രി സ്ഥാനങ്ങളിലേക്ക് ഖാദിമിയുടെ സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം നേടിയിരുന്നു. എണ്ണ വകുപ്പ് മന്ത്രിയടക്കമുള്ളവരെ ഇറാഖ് പാര്‍ലമെന്റ് അംഗീകരിക്കാന്‍ തയാറായില്ല. ഇറാഖിന്റെ സുരക്ഷയും സ്ഥിരതയും ശോഭനവുമാണ് ഞങ്ങളുടെ പാതയെന്ന് വോട്ടെടുപ്പിന് ശേഷം ഖാദിമി ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവെക്കുകയും താല്‍ക്കാലികമായി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയുമായിരുന്നു. അതേസമയം, വേണ്ടത്ര മന്ത്രിമാര്‍ ഇല്ലാതെയാണ് ഖാദിമി സര്‍ക്കാര്‍ ഭരണം ആരംഭിക്കുന്നത്. ഖാദിമിയുടെ ചില സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റ് അംഗീകരിച്ചിട്ടില്ല. ആഭ്യന്തര,പ്രതിരോധ,ധനകാര്യ,വൈദ്യുതി മന്ത്രി സ്ഥാനങ്ങളിലേക്ക് ഖാദിമിയുടെ സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം നേടിയിരുന്നു. എണ്ണ വകുപ്പ് മന്ത്രിയടക്കമുള്ളവരെ ഇറാഖ് പാര്‍ലമെന്റ് അംഗീകരിക്കാന്‍ തയാറായില്ല. ഇറാഖിന്റെ സുരക്ഷയും സ്ഥിരതയും ശോഭനവുമാണ് ഞങ്ങളുടെ പാതയെന്ന് വോട്ടെടുപ്പിന് ശേഷം ഖാദിമി ട്വീറ്റ് ചെയ്തു.

Related Articles