Current Date

Search
Close this search box.
Search
Close this search box.

ഇറാഖിലെ 80 ശതമാനം കുട്ടികളും അതിക്രമങ്ങള്‍ക്കിരയാകുന്നു: യൂനിസെഫ്

ബഗ്ദാദ്: ഇറാഖിലെ 80 ശതമാനം കുട്ടികളും അതിക്രമങ്ങള്‍ക്കിരയാകുന്നു: യൂനിസെഫിന്റെ റിപ്പോര്‍ട്ട് പുറത്ത്. സ്‌കൂളില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ആണ് ആക്രമണങ്ങള്‍ക്കിരയാവുന്നത്. ഇത്തരക്കാര്‍ക്ക് ഇറാഖ് സര്‍ക്കാറില്‍ നിന്ന് യാതൊരു സഹായവും നീതിയും ലഭിക്കുന്നില്ല. തിങ്കളാഴ്ച യൂനിസെഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ യുദ്ധവും സംഘര്‍ഷവും ഇറാഖിലെ കുട്ടികള്‍ക്ക് അസമത്വമാണ് സമ്മാനിക്കുന്നത്. അവരുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനാവുന്നില്ല. പലരും ബാലവേല ചെയ്യുകയാണ്. തൊഴിലിടങ്ങളിലും പീഡനങ്ങള്‍ക്കിരയാവുന്നു. ഇറാഖിലെ ദിരിദ്രരായ ഭൂരിഭാഗം കുട്ടികളുടെയും അവസ്ഥ ഇങ്ങനെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രാരംഭ വിദ്യാഭ്യാസം കഴിഞ്ഞ് സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് പോകാന്‍ ഇവര്‍ക്കാവുന്നില്ല. ഇവരില്‍ ബിരുധ പഠനത്തിന് പോകുന്നവര്‍ വളരെ തുഛമാണ്. യൂനിസെഫ് പറയുന്നു.

Related Articles