Current Date

Search
Close this search box.
Search
Close this search box.

ഇറാഖില്‍ വെല്ലുവിളികള്‍ വര്‍ധിക്കുന്നു: പ്രധാനമന്ത്രി ആദില്‍ മഹ്ദി

ബാഗ്ദാദ്: ഇറാഖില്‍ ദിനംപ്രതി വെല്ലുവിളികള്‍ വര്‍ധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിച്ചതോടെ അയ്യായിരത്തോളം പ്രൊജക്ടുകളാണ് തടസ്സപ്പെട്ടുനില്‍ക്കുന്നതെന്നും ബാഗ്ദാദില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ദേശീയ നിക്ഷേപ പദ്ധതികള്‍ക്ക് ആസൂത്രിതമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവേണ്ടതുണ്ടെന്നും നമ്മുടെ സമ്പദ്ഘടന വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി നിരവധി ദേശീയ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാന നഗരിയായ ബാഗ്ദാദിലും ഷിയ ഭൂരിപക്ഷ മേഖലകളായ തെക്കന്‍ പ്രവിശ്യകളിലുമാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

Related Articles