Current Date

Search
Close this search box.
Search
Close this search box.

ഐ.എസിനെതിരെ പ്രതിരോധം ശക്തമാക്കി ഇറാഖ്

ബഗ്ദാദ്: ഐ.എസ് ഭീകരര്‍ക്കെതിരെ പോരാട്ടം ശക്തമാക്കാനൊരുങ്ങി ഇറാഖ് സൈന്യം. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് ഇറാഖ് സൈന്യം സുരക്ഷ വര്‍ധിപ്പിക്കാനും പ്രതിരോധം വര്‍ധിപ്പിക്കാനും തീരുമാനിച്ചത്.

ഇറാഖ്-സിറിയ അതിര്‍ത്തിക്കു സമീപം 2500ഓളം വരുന്ന ഐസിസ് ഭീകരര്‍ താവളമടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ സേനയെ വിന്യസിച്ചത്. യൂഫ്രട്ടീസിന്റെ വടക്കു ഭാഗത്തെ ഉള്‍പ്രദേശങ്ങളില്‍ ഐസിസ് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം ഇറാഖ് സര്‍ക്കാര്‍ സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനും മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കൂടുതല്‍ സുരക്ഷ ഒരുക്കാനും ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇറാഖില്‍ നിന്നും പൂര്‍ണമായും ഐ.എസിനെ ഇപ്പോഴും തുടച്ചു നീക്കാനായിട്ടില്ല.

Related Articles