Current Date

Search
Close this search box.
Search
Close this search box.

കൊറോണ വൈറസ്: ചൈനയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി ഒമാനും ഇറാഖും

മസ്‌കറ്റ്: ലോകത്തുടനീളം പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. അറബ് രാജ്യങ്ങളായ ഇറാഖ്,ഒമാന്‍,സൗദി എന്നീ രാഷ്ട്രങ്ങളും ചൈനയിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചു.

ഇവിടങ്ങളിലെ സ്വദേശീയരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചിരുന്നു. ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഇറാഖ് അറിയിച്ചു.

Related Articles