Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹിം റെയ്‌സിക്ക് മുന്‍തൂക്കം; പ്രസിഡന്റ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഇറാന്‍

തെഹ്‌റാന്‍: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ ഇറാനികള്‍ വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തി വോട്ടെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായി. പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ 6 കോടിയോളം വോട്ടര്‍മാര്‍ പങ്കാളികളാവുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, പോളിങ് കുറവാകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജുഡീഷ്യറി തലവനും യു.എസിന്റെ ഉപരോധം നേരിടുന്നയാളുമായ ഇബ്രാഹീം റെയ്‌സിക്കാണ് മുന്‍തൂക്കമെന്ന് പരക്കെ വിലയിരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ എതിരാളിയായി സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവി അബ്ദുനസീര്‍ ഹിമ്മത്തിയാണ് രംഗത്തുള്ളത്.

നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ സഖ്യത്തിലുള്ളവര്‍ക്ക് മത്സരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഹുസൈനി ഖമേനിയുടെ നേതൃത്വത്തില്‍ 12 അംഗ ഭരണഘടന ഘടകമായ കൗണ്‍സിലിലെ 12 അംഗങ്ങളുടെ പിന്തുണ റെയ്‌സിക്കാണ്. റൂഹാനിയുമായി സഖ്യമുണ്ടാക്കിയവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളെയാണ് കമ്മീഷന്‍ വിലക്കിയത്. അതിനാല്‍ തന്നെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിട്ടുണ്ട്.. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയാണ് പോളിങ് സമയം.

അതിനാല്‍ തന്നെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് യാഥാസ്ഥിതിക സ്ഥാനാര്‍ത്ഥിയായ റെയ്‌സി തന്നെ എത്താനാണ് സാധ്യത. ശനിയാഴ്ച ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

Related Articles