Current Date

Search
Close this search box.
Search
Close this search box.

ഇറാൻ-ഇറാഖ് യുദ്ധ വാർഷികത്തിൽ ത്യാ​ഗങ്ങൾ അനുസ്മരിച്ച് ഇറാനികൾ

തെഹ്റാൻ: സെപ്തംബർ 22 ഇറാനികൾക്ക് നഷ്ടങ്ങളുടെ ഒരുപാട് കഥകളാണ് പറഞ്ഞുതരുന്നത്. എട്ടുവർഷത്തോളം നീണ്ടുനിന്നു ഇറാൻ-ഇറാഖ് യുദ്ധം. ഇറാനികൾ യുദ്ധ വാർഷികത്തിൽ നഷ്ടങ്ങൾ ഓർത്തെടുക്കുകയാണ്. കഠിനമായ 48 മാസം വ്യത്യസ്ത യുദ്ധഭൂമിയിൽ കഴിയേണ്ടിവന്നു അസ്​ഗർ ബഖ്തിയാരിക്ക്. അറുപതുകാരനായ അസ്​ഗർ സുഹൃത്തുക്കൾ തന്റെ മുന്നിൽ വേദനയോടെ പുളഞ്ഞ് മരിച്ചത് ഓർത്തെടുത്തു- അൽജസീറ റിപ്പോർട്ട് ചെയ്തു. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈൻ ഇറാനിലേക്ക് 1980 സെപ്തംബർ 22ന് അധിനിവേശം നടത്തുന്നതോടുകൂടിയാണ് യുദ്ധം ആരംഭിക്കുന്നത്. യു.എൻ ഇടപെടലിലൂടെ 1988 ആ​ഗസ്ത് 20ന് യുദ്ധം അവസാനിക്കുമ്പോൾ അരലക്ഷത്തോളം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

Related Articles