NewsWorld Wide

റെവല്യൂഷനറി ഗാര്‍ഡിന് പിന്തുണയുമായി ഇറാനില്‍ പ്രതിഷേധ റാലി

തെഹ്‌റാന്‍: യു.എസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഇസ്‌ലാമിക് റെവലൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC)ന് പിന്തുണയുമായി ഇറാനില്‍ കൂറ്റന്‍ പ്രതിഷേധ റാലി. ഇറാനിലെ പ്രധാന തെരുവുകളിലെല്ലാം ജനങ്ങള്‍ ഇറാന്റെ പതാകയുമേന്തി റാലിയില്‍ അണി നിരന്നു. അമേരിക്കയുടെ തീരുമാനത്തെ എതിര്‍ത്തും സൈന്യത്തിന് പിന്തുണ നല്‍കിയുമാണ് ജനങ്ങള്‍ വെള്ളിയാഴ്ച തെരുവിലിറങ്ങിയത്. അമേരിക്കക്കെതിരെ മുദ്രാവാക്യം മുഴക്കിയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേര്‍ നഗരങ്ങളില്‍ എത്തിയിരുന്നു.

ഐ.ആര്‍.ജി.സിയെ യു.എസ് ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സൈന്യത്തിന് പിന്തുണയുമായി ഇറാനിലെ രാഷ്ട്രീയ സംഘടനകളും രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. യു.എസ് സൈന്യത്തെയും ഇറാന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും ഇറാന്‍ പ്രസിഡന്റ് അറിയിച്ചിരുന്നു.

Facebook Comments
Show More

Related Articles

Close
Close