Current Date

Search
Close this search box.
Search
Close this search box.

വിമാനാപകടം: ഇറാനില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുന്നു

തെഹ്‌റാന്‍: 176 പേരുടെ മരണത്തിനിടയാക്കിയ യുക്രൈന്‍ വിമാനാപകടത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇറാനില്‍ രണ്ടാം ദിവസവും പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. വിഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുതിര്‍ന്ന നേതാക്കള്‍ രാജി വെക്കണമെന്ന് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് സമ്മതിച്ചതിനു പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധ സമരങ്ങളും ഉയര്‍ന്നത്.
അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനും കൂടുതല്‍ കനേഡിയന്‍ സംഘത്തിന് ഇറാന്‍ വിസ അനുവദിച്ചു. മരിച്ചവരില്‍ കൂടുതല്‍ പേരും കനേഡിയന്‍ പൗരന്മാരായിരുന്നു.

ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ ജനുവരി എട്ടിനായിരുന്നു അപകടം. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം തകര്‍ന്നു വീണത്. തെഹ്‌റാനില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു യാത്രാവിമാനം. വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെടുകയായിരുന്നു. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ അപകടവും.

യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാമെന്ന് യു.എസ് ആണ് ആദ്യം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പിന്നാലെ, കാനഡയും യു.കെയും ആരോപണമുയര്‍ത്തി. എന്നാല്‍ ഇറാന്‍ ആദ്യഘട്ടത്തില്‍ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് ജനുവരി 11നാണ് ഇറാന്‍ കുറ്റസമ്മതം നടത്തിയത്.

Related Articles