Current Date

Search
Close this search box.
Search
Close this search box.

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാനില്‍ പാര്‍ലമെന്റ് വോട്ടെടുപ്പ്

തെഹ്‌റാന്‍: രാജ്യം നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ക്കിടയില്‍ ഇറാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യത്തെ 11ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് ഫെബ്രുവരി 21ന് നടക്കുന്നത്. 2016ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ജനപിന്തുണ പരിശോധിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്.

ഇറാനിലെ 290 അംഗ പാര്‍ലമെന്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് രാഷ്ട്രീയപരമായും സാമ്പത്തികപരമായും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം പശ്ചിമേഷ്യയില്‍ ആദ്യമായി കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറാനിലായിരുന്നു. അതിനാല്‍ തന്നെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നുണ്ട്. ഇതെല്ലാം പോളിങ്ങിനെ സാരമായി ബാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാന്‍ പരമോന്നത നേതാവ് ആയതുള്ള അലി ഖാനഈ തെഹ്‌റാനില്‍ വെച്ച് ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. ഉയര്‍ന്ന പോളിങ് ഉണ്ടാവണമെന്നും രാജ്യത്തിന്റെ ദേശീയ വിഷയങ്ങളില്‍ താല്‍പര്യമുണ്ടെങകില്‍ ഇറാനികള്‍ വോട്ടിങ് പ്രക്രിയയില്‍ പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വോട്ടുചെയ്യേണ്ടത് മതപരമായ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയസഭയില്‍ മരിച്ച ഏഴ് അംഗങ്ങള്‍ക്ക് പകരക്കാരെയും ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തെരഞ്ഞെടുക്കും. 58 മില്യണ്‍ വോട്ടര്‍മാര്‍ക്ക് വോട്ടവകാശം ഉണ്ട്. മൂന്ന് മില്യണ്‍ കന്നി വോട്ടര്‍മാരാണ്.

Related Articles