Current Date

Search
Close this search box.
Search
Close this search box.

ഇറാനിയന്‍ കപ്പല്‍ ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്

തെഹ്‌റാന്‍: ഇറാനിയന്‍ കപ്പലായ സാവിസ് ചെങ്കടലില്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വാണിജ്യ കപ്പല്‍ എസ്‌കോര്‍ട്ട് ദൗത്യത്തിനായി അയച്ച ഇറാന്‍ കമാന്‍ഡോസിന് പന്തുണയറിയിക്കാന്‍ സാവിസ് കപ്പല്‍ ഏതാനും വര്‍ഷങ്ങളായി ചെങ്കടലില്‍ നിലയുറപ്പിച്ചിരുന്നു – അര്‍ധ-ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ തസ്‌നീം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ കപ്പല്‍ എരിത്രിയ തീരത്ത് ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നതിന് തെളിവുകളില്ലെന്ന് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അറബിയ്യ ടിവിയും റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണവുമായി ബന്ധപ്പെട്ട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി അവസാനം മുതല്‍ ഇസ്രായേല്‍, ഇറാന്‍ ഉടമസ്ഥതയിലുള്ള കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണ പരമ്പരകളില്‍ പുതിയ സംഭവമാണിത്. ഇസ്രായേലിനെ സ്വാഗതം ചെയ്ത് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്മാറിയ 2015ലെ ആണവ കരാറിലേക്ക് ലോക രാഷ്ട്രങ്ങള്‍ മടങ്ങണമെന്ന് ജനുവരിയില്‍ അധികാരമേറ്റ ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.

ഇറാനും യു.എസും പരോക്ഷ ചര്‍ച്ചകള്‍ വിയന്നയില്‍ ചൊവ്വാഴ്ച നടത്തിയിരുന്നു. ഇത് മറ്റു രാഷ്ട്രങ്ങളെക്കൂടി കരാറിന്റെ ഭാഗമാകാന്‍ വഴിയൊരുക്കുന്നതാണ്. ചര്‍ച്ച നിര്‍മാണാത്മകമാണെന്ന് ഇറാനും യു.എസും അഭിപ്രായപ്പെട്ടു.

Related Articles