Current Date

Search
Close this search box.
Search
Close this search box.

മേഖലയിലെ ഇസ്രായേല്‍ സാന്നിധ്യം സുരക്ഷ തകരാറിലാക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: മേഖലയിലെ ഇസ്രായേല്‍ സാന്നിധ്യം സമാധാനത്തിന് തുരങ്കംവെക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലിഹ്‌യാന്‍. യു.എ.ഇ വിദേകാര്യ മന്ത്രി അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാനുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇറാന്‍ വിദേശകാര്യ ഇക്കാര്യം അറിയിക്കുകയായിരുന്നു. അതേസമയം, അയല്‍രാജ്യങ്ങള്‍ക്കെതിരെ തിരിയാന്‍ ഏതൊരു രാജ്യത്തെയും അനുവദിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

മേഖലയിലെ സുരക്ഷയും വികസനവും ഇറാന്‍ ആഗ്രഹിക്കുന്നു. പുറത്തുനിന്നുള്ള ഇടപെടല്‍ സമാധാനത്തിന് തുരങ്കംവെക്കുന്നതാണ്. മേഖലയിലെ സയണിസത്തിന്റെ സാന്നിധ്യം സുരക്ഷ തകരാറിലാക്കുകയും നാശത്തിനും ഭീകരവാദത്തിനും കാരണമാവുകയും ചെയ്യുമെന്ന് അബ്ദുല്ലിഹ്‌യാന്‍ സംഭാഷണത്തിനിടെ ഊന്നിപറഞ്ഞതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.

എന്നാല്‍, ഇസ്രായേലുകാരെ ലക്ഷ്യംവെച്ചുള്ള ഏതൊരു ആക്രമണവും ശക്തമായി പ്രതിരോധിക്കാന്‍ രാഷ്ട്രം തയാറാണെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ബെന്നിഗാന്റ്‌സ് ശനിയാഴ്ച പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles