Current Date

Search
Close this search box.
Search
Close this search box.

യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ യു.എസ് ബേസുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍

തെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ മേഖലയിലെ യു.എസിന്റെ സൈനിക ക്യാംപുകള്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് (IRGC) രംഗത്ത്. യുദ്ധം ആരംഭിക്കുകയാണെങ്കില്‍ പശ്ചിമേഷ്യയിലുള്ള അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉപരോധിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും നിര്‍ബന്ധിതമായാല്‍ അങ്ങിനെ ചെയ്യുമെന്ന് IRGC മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഞങ്ങള്‍ ഞങ്ങളുടെ കഴിവുകളും ഉപകരണങ്ങളും തയാറാക്കുകയും ദീര്‍ഘകാലത്തേക്കുള്ള യുദ്ധത്തിനായി തയാറാകുകയും ചെയ്തിട്ടുണ്ട്.
ഇറാനെതിരായ ഏത് യുദ്ധവും അമേരിക്കക്ക് കണക്കാക്കാന്‍ കഴിയാത്തവിധം കനത്ത നാശനഷ്ടം വരുത്തും. അമേരിക്കയ്ക്കെതിരെ വ്യോമ,കര,നാവിക മേഖലകളിലൂടെ വ്യാപകമായി യുദ്ധം ചെയ്യാനും പരാജയപ്പെടുത്താനുമുള്ള സൈനിക കഴിവുകള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles