Current Date

Search
Close this search box.
Search
Close this search box.

യു.എസുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറെന്ന് ഇറാന്‍

തെഹ്‌റാന്‍: ചര്‍ച്ചകള്‍ ആവശ്യപ്പെടുന്ന പുരോഗമനപരമായ ഘട്ടത്തിലെത്തുകയാണെങ്കില്‍ ഇറാന്‍ ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് യു.എസുമായി നേരിട്ട് ചര്‍ച്ചക്ക് തയാറെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലിഹ്‌യാന്‍.

ജെ.സി.പി.ഒ.എ (Joint Comprehensive Plan of Action) എന്നറിയപ്പെടുന്ന 2015ലെ ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിന് യു.എസ് അധികൃതര്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ശ്രമം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹുസൈന്‍ അമീര്‍ അബ്ദുല്ലിഹ്‌യാന്റെ പ്രസ്താവന വന്നിരിക്കുന്നത്.

ഇറാനും യു.എസും പരസ്പരം നേരിട്ട് ചര്‍ച്ച നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്. എന്നിരുന്നാലും, ശക്തമായ ഉറപ്പോടെ മികച്ച കരാറിലെത്തുന്നതിന് യു.എസുമായി നേരിട്ട് ചര്‍ച്ചകള്‍ ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഞങ്ങള്‍ അത് പരിഗണിക്കും – തിങ്കളാഴ്ച തെഹ്‌റാനിലെ വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്ലിഹ്‌യാന്‍ പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles