Current Date

Search
Close this search box.
Search
Close this search box.

വെനസ്വേലയിലേക്കുള്ള എണ്ണക്കപ്പല്‍ യു.എസ് തടഞ്ഞതിനെതിരെ ഇറാന്‍

തെഹ്‌റാന്‍: വെനസ്വേലയിലേക്ക് അയച്ച ഇറാന്റെ എണ്ണക്കപ്പലിന് തടസ്സപ്പെടുത്തിയ യു.എസ് നടപടിയില് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. ഇറാന്റെ ഇന്ധന കയറ്റുമതിയെ തടസ്സപ്പെടുത്താന്‍ കരീബിയന്‍ നാവികസേനയെ വിന്യസിച്ച അമേരിക്കയുടെ നടപടി അപലപനീയമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിന് അയച്ച കത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫ് ഇക്കാര്യം പറഞ്ഞത്. ഇത്തരത്തിലുള്ള അമേരിക്കയുടെ ഏത് നടപടിയും നിയമവിരുദ്ധവും കടല്‍ക്കൊള്ളയുടെ മറ്റൊരു രൂപവുമാണ്. ഇത്തരത്തിലുള്ള ഏതെങ്കിലും നിയമവിരുദ്ധ നടപടിയുടെ അനന്തരഫലങ്ങള്‍ക്കെല്ലാം അമേരിക്ക തന്നെയാകും ഉത്തരവാദികള്‍ എന്നും സരീഫ് മുന്നറിയിപ്പ് നല്‍കി.

Related Articles