Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ഉപരോധം: യു.എന്നിന്റെ നിയമാധികാരം തള്ളി യു.എസ്

ന്യൂയോര്‍ക്ക്: ഇറാന്‍ ഉപരോധവുമായി ബന്ധപ്പെട്ട് യു.എന്നിന്റെ മധ്യസ്ഥ ശ്രമങ്ങളെ തള്ളി യു.എസ്. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും യു.എസ് പിന്മാറിയതോടെ ഇറാനും യു.എസും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് യു.എസ് ഇറാനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

യു.എസിന്റെ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇറാന്‍ യു.എന്നിനെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് യു.എസ് ഇങ്ങനെ പ്രതികരിച്ചത്. യു.എന്‍ ഉന്നത കോടതിക്ക് ഈ വിഷയത്തില്‍ നിയമാധികാരമില്ലെന്നാണ് യു.എസ് പറഞ്ഞത്.

ഇറാന്റെ അവകാശ വാദം കേള്‍ക്കാന്‍ യു.എന്നിന് പ്രഥമദൃഷ്ട്യ അധികാരമില്ലെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യു.എസ് പ്രതിനിധി ജെന്നിഫര്‍ ന്യൂസ്സ്‌റ്റെഡ് പറഞ്ഞത്. തിങ്കളാഴ്ചയാണ് യു.എന്നിന്റെ ഉന്നതാധികാര കോടതി പരാതി പരിശോധിച്ചത്.

Related Articles