Current Date

Search
Close this search box.
Search
Close this search box.

പുതിയ മിസൈല്‍ സംവിധാനം പുറത്തിറക്കി ഇറാന്‍

തെഹ്‌റാന്‍: ഇറാന്‍ തദ്ദേശീയമായി നിര്‍മിച്ച പുതിയ മിസൈല്‍ സിസ്റ്റം പുറത്തിറക്കി. തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് പ്രതിരോധ സേനക്കുള്ള പുതിയ വ്യോമ മിസൈല്‍ പുറത്തിറക്കിയത്. രാജ്യത്തിന്റെ ദേശീയ പ്രതിരോധ വ്യവസായ ദിനത്തിലായിരുന്നു പുറത്തിറക്കല്‍. ബവാര്‍ 373 എന്നാണ് പുതിയ മിസൈല്‍ സിസ്റ്റത്തിന്റെ പേര്. റഷ്യയുടെ എസ് 300 മിസൈല്‍ സിസ്റ്റത്തിന് തുല്യമായതാണ് ഇതെന്നാണ് ഇറാന്റെ അവകാശവാദം. തങ്ങളുട
െരാജ്യത്തിന്റെ ശത്രുക്കള്‍ യുക്തി അംഗീകരിക്കുന്നില്ലെന്ന് അമേരിക്കയെ ഉദ്ദേശിച്ച് ചടങ്ങില്‍ റൂഹാനി പറഞ്ഞു. മിസൈല്‍ സംവിധാനം ഉപയോഗ ശൂന്യമാണെന്ന് യു.എസ് ആരോപിച്ചിരുന്നു. ആണവ കരാര്‍ സംരക്ഷിക്കാനായി ഇറാന്‍ ഫ്രാന്ഡസിന്റെ സഹായം തേടി പ്രതിരോധ മേഖലെ ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ പുതിയ മിസൈല്‍ സംവിധാനം അവതരിപ്പിച്ചത്.

Related Articles