Current Date

Search
Close this search box.
Search
Close this search box.

ഏറ്റവും വലിയ സൈനിക കപ്പലുമായി ഇറാന്‍

തെഹ്‌റാന്‍: സമുദ്രാന്തര മിസൈല്‍ അഭ്യാസത്തിനിടെ ഏറ്റവും വലിയ സൈനിക കപ്പലുമായി ഇറാന്‍. ആണവ പദ്ധതിയെ ചൊല്ലി യു.എസുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ പടക്കപ്പലുമായി ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശീയമായി നിര്‍മിച്ച ഐറിസ് മാക്രന്‍ യുദ്ധ കപ്പലിന് അഞ്ച് ഹെലികോപ്റ്ററുകളെ വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്.

രക്ഷാപ്രവര്‍ത്തനം, തിരയല്‍, പ്രത്യേക സേനയെ വിന്യസിക്കല്‍, വൈദ്യ സഹായമെത്തിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി മുമ്പത്തെ എണ്ണ കപ്പലിനെ പുനര്‍നിര്‍മിച്ചതാണ് 228 മീറ്റര്‍ നീളമുള്ള (748 അടി) ഐറിസ് മാക്രന്‍ യുദ്ധക്കപ്പല്‍. അതുപോലെ, അതിവേഗ ബോട്ടുകളുടെ പ്രയോജനവും ഇതില്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

Related Articles