NewsWorld Wide

ഇസ്‌ലാമിക ലോകത്തിന് സഹായമാകാന്‍ ഇറാനും തുര്‍ക്കിയും ഒന്നിക്കുന്നു

തെഹ്‌റാന്‍: മുസ്‌ലിം ലോകത്തിന്റെ ഐക്യത്തിനും ഒത്തൊരുമക്കും വേണ്ടി ഇറാനും തുര്‍ക്കിയും ഒന്നിക്കുന്നു. ഇതിനായി ഇരു രാജ്യങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. വെള്ളിയാഴ്ച തുര്‍ക്കി മതാധികാര ഡറക്റ്ററേറ്റ് ആണ് ഇക്കാര്യമറിയിച്ചത്. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട പ്രതിനിധികള്‍ ഇതു സംബന്ധിച്ച ചര്‍ച്ച നടത്തി.

മുസ്ലിം സമുദായത്തിന് വേണ്ടി തുര്‍ക്കിക്കും ഇറാനും ഒരുമിച്ചു ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് തുര്‍ക്കി പ്രതിനിധി അലി എര്‍ബാസ് പറഞ്ഞു. ഇസ്ലാമിക ലോകം സംഘര്‍ഷങ്ങളാലും ഭീകരവാദം,സിറിയന്‍ പ്രതിസന്ധി, ഇസ്ലാമോഫോബിയ, ദാരിദ്ര്യം,പട്ടിണി,അജ്ഞത തുടങ്ങി വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. മികച്ച മുസ്‌ലിം സമുദായത്തിന് വേണ്ടി തടസ്സങ്ങള്‍ എല്ലാം മറികടന്ന് സമാധാനത്തോടെ നാം ഒന്നിച്ചു നീങ്ങേണ്ടതുണ്ട്. ഇസ്ലാമിക ഭൂപ്രദേശങ്ങളില്‍ ചിന്തുന്ന രക്തത്തിനും ഫലസ്തീനികള്‍ അനുഭവിക്കുന്ന വിഷമതകള്‍ക്കും ഉപരോധ ജീവിതത്തിനും എല്ലാം നമ്മള്‍ ഉത്തരവാദികളാണ്. അദ്ദേഹം പറഞ്ഞു.

Facebook Comments
Show More
Close
Close