Current Date

Search
Close this search box.
Search
Close this search box.

ഇറാനില്‍ പെരുന്നാള്‍ പ്രാര്‍ത്ഥനയും വീടുകളില്‍ വെച്ച്

തെഹ്‌റാന്‍: ഇറാനില്‍ പെരുന്നാള്‍ നമസ്‌കാരവും പ്രാര്‍ത്ഥനയും വീടുകളില്‍ വെച്ച് നടത്തേണ്ടി വരുമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി അറിയിച്ചു. കോവിഡ് 19 മഹാമാരിയോടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഖുദ്‌സ് ഐക്യദാര്‍ഢ്യ റാലിയും പെരുന്നാള്‍ നമസ്‌കാരവും റദ്ദാക്കുന്നതായാണ് കഴിഞ്ഞ ദിവസം റൂഹാനി അറിയിച്ചത്. എന്നാല്‍ ചില പ്രാദേശിക മേഖലകളില്‍ പ്രാര്‍ത്ഥനകള്‍ നടത്താന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മൈതാനങ്ങളില്‍ കൂട്ടമായി കൂടി നമസ്‌കരിക്കുന്നത് ഇത്തവണ ഉണ്ടാവില്ല.

കഴിഞ്ഞ ദിവസം ദേശീയ തലസ്ഥാനത്ത് വെച്ച് ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു റൂഹാനി. എന്നാല്‍, കോവിഡ് ഭീഷണിയില്‍ നിന്നും മുക്തമായ വൈറ്റ് സോണുകളില്‍ ഖുദ്‌സ് ദിനാചരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്താറുള്‌ല റാലി ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഫലസ്തീന്‍ പോരാട്ടത്തിന്റെ കൂട്ടപ്പലായനവും ഇസ്രായേല്‍ രാഷ്ട്ര സ്ഥാപിച്ച ദിനാചരണവുമായ നഖ്ബ കഴിഞ്ഞ ദിവസമായിരുന്നു.

Related Articles