Current Date

Search
Close this search box.
Search
Close this search box.

പ്രതിഷേധത്തിന് ശമനം; ഇറാനില്‍ സര്‍ക്കര്‍ അനുകൂല റാലി

തെഹ്‌റാന്‍: ആഴ്ചകള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇറാനില്‍ ആയിരങ്ങള്‍ അണിനിരന്ന സര്‍ക്കാര്‍ അനുകൂല റാലി. തിങ്കളാഴ്ച തലസ്ഥാനമായ തെഹ്‌റാനില്‍ അരങ്ങേറിയ റാലിയില്‍ സ്ത്രീകളടക്കം പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ചിത്രങ്ങളും ഇറാന്‍ ദേശീയ പതാകകളുമേന്തിയാണ് അണിനിരന്നത്.
ദശാബ്ദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഇറാനില്‍ സര്‍ക്കാരിനെതിരെ ഇത്രയും ശക്തമായ സര്‍ക്കാര്‍ വിരുദ്ധ റാലി അരങ്ങേറിയത്.

പ്രതിഷേധത്തിനിടെ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ 143 പേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 15നാണ് ഇറാനില്‍ പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് പ്രതിഷേധം ആരംഭിച്ചത്. ഇപ്പോഴുള്ള പ്രക്ഷോഭത്തിന് പിന്നില്‍ യു.എസ്,ഇസ്രായേല്‍,സൗദി എന്നിവയുമായി ബന്ധമുള്ളവരാണെന്നും ഇറാന്റെ ശത്രുക്കളുടെ ഇടപെടലാണെന്നും ആരോപിച്ചിരുന്നു. നേരത്തെ 2009ല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ തട്ടിപ്പിനെതിരെയായിരുന്നു ഇത്തരത്തില്‍ ഇറാനില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നത്.

ഇറാനെതിരെ വിനാശകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടെന്നും ഞങ്ങള്‍ സംയമനം പാലിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ശത്രുക്കളായ അമേരിക്ക,ഇസ്രായേല്‍,സൗദി എന്നിവര്‍ അവരുടെ റെഡ് ലൈന്‍ കടന്നാല്‍ ഞങ്ങള്‍ നിശിപ്പിക്കും. ഇറാന്റെ റെവല്യൂഷനറി ഗാര്‍ഡ്‌സ് ചീഫ് കമാന്‍ഡര്‍ ഹുസൈന്‍ സലാമി സര്‍ക്കാര്‍ അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Related Articles