Current Date

Search
Close this search box.
Search
Close this search box.

ആയുധ നിരോധനം നീട്ടണമെന്ന യു.എസിന്റെ ആവശ്യത്തിനെതിരെ ഇറാന്‍

തെഹ്‌റാന്‍: യു.എന്നിന്റെ ആയുധ നിരോധനം നീട്ടാനുള്ള അമേരിക്കയുടെ നടപടിയെ അപലപിച്ച് ഇറാന്‍. യു.എസിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി പറഞ്ഞു. ആറ് വന്‍ശക്തികളുമായുള്ള 2015ലെ ആണവകരാറില്‍ നിന്നും പുറത്തുകടക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പരമ്പരാഗത ആയുധങ്ങള്‍ ഇറാനിന് വില്‍ക്കുന്നത് നിരോധിക്കണമെന്ന ഉത്തരവാണ് നിലവിലുള്ളത്. നിരോധനം നീട്ടണമെന്ന് കഴിഞ്ഞയാഴ്ചകളില്‍ യു.എസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിരോധനം ഒക്ടോബര്‍ മുതല്‍ എടുത്തുകളയാനിരിക്കെയാണ് യു.എസിന്റെ നടപടി ഇതാണ് ഇറാനെ ചൊടിപ്പിച്ചിരിക്കുന്നത്. ആയുധ നിരോധനം നീട്ടണമെന്നാവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിലെ 400ഓളം അംഗങ്ങള്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles