Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ ചാര ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്

തെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കേ യു.എസിന്റെ ചാര നിരീക്ഷക ഡ്രോണ്‍ വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ ആണ് വാര്‍ത്ത പുറത്തു വിട്ടത്. ഇറാന്റെ വ്യോമമേഖലകളില്‍ കടന്ന അമേരിക്കയുടെ ചാര നിരീക്ഷക വിമാനം വെടിവെച്ച് തകര്‍ത്തെന്നാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് അവകാശ വാദമുന്നയിക്കുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് യു.എസ് നിഷേധിച്ചിട്ടുണ്ട്.

ഇറാന്റെ തെക്കന്‍ കടല്‍ത്തീരമായ ഹൊര്‍മൂസ്ഖാന്‍ പ്രവിശ്യയില്‍ വെച്ച് യു.എസിന്റെ ആഗോള നിരീക്ഷണ ഡ്രോണ്‍ തകര്‍ത്തു എന്നാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനെ ഉദ്ധരിച്ച് പുറത്തു വന്ന റിപ്പോര്‍ട്ട്. ഇറാന്റെ ഭൂപ്രദേശത്തേക്ക് കടന്നപ്പോഴാണ് വെടിവെച്ചിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഡ്രോണിന്റെ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സംഭവം നിഷേധിച്ച് യു.എസ് സൈന്യവും രംഗത്തെത്തി.

Related Articles