Current Date

Search
Close this search box.
Search
Close this search box.

യു.എസ് ഉപരോധം പിന്‍വലിക്കുന്നത് പടിപടിയാകരുത് -ഇറാന്‍

തെഹ്‌റാന്‍: ഇറാന് മേല്‍ ചുമത്തിയ ഉപരോധം പിന്‍വലിക്കുന്നതും, 2015ലെ ആണവ കരാറിലേക്ക് ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം യു.എസ് മടങ്ങുന്നതും പടിപടിയാകരുതെന്ന് ഇറാന്‍. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ കൃത്യമായ നിലപാടെന്നത് ഉപരോധം പൂര്‍ണമായും നീക്കുകയെന്നതാണ്. മുന്‍ യു.എസ് പ്രസിഡന്റ് ചുമത്തുകയും വീണ്ടും ചുമത്തുകയും ചെയ്ത ഉപരോധങ്ങളുമുള്‍പ്പെടെ എല്ലാം പൂര്‍ണമായി പിന്‍വലിക്കുകയാണ് വേണ്ടത് -ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്‌സാദ പറഞ്ഞു.

ചൈന, റഷ്യ, ജര്‍മനി, ഫ്രാന്‍സ്, യു.കെ എന്നീ രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച കരാറില്‍ നിന്ന് യു.എസ് 2018ല്‍ ഏകപക്ഷീയമായി പിന്മാറുകയും, ഇറാന് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

Related Articles