Current Date

Search
Close this search box.
Search
Close this search box.

കോവിഡിനെതിരെ പോരാടാന്‍ കൈകാര്‍ത്ത് ഇറാനും റഷ്യയും

തെഹ്‌റാന്‍: കോവിഡ് പോരാട്ടത്തിനെതിരെ ഒരുമിച്ചു നിന്ന് പോരാടാന്‍ കൈകോര്‍ത്ത് ഇറാനും റഷ്യയും. കോവിഡിനെതിരെ സംയുക്തമായി പോരാടുമെന്നും പരസ്പരം വാണിജ്യ ഇടപാടുമായി മുന്നോട്ടുപോകുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും പറഞ്ഞു. ഇറാന്‍ പ്രസിഡന്റിന്റെ വെബ്‌സൈറ്റിലൂടെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്. പശ്ചിമേഷ്യയില്‍ കോവിഡ് ഏറെ രൂക്ഷമായി ബാധിച്ച രാജ്യമാണ് ഇറാന്‍. കൂടാതെ സുരക്ഷ മേഖലയില്‍ സഹകരണം ഉറപ്പാക്കാന്‍ വേണ്ടി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായും റൂഹാനി ചര്‍ച്ച നടത്തി.

Related Articles