Current Date

Search
Close this search box.
Search
Close this search box.

ഇറാ‍ൻ മനുഷ്യാവകാശ പ്രവർത്തക നർജിസ് മുഹമ്മദി ജയിൽ മോചിതയായി

തെഹ്റാൻ: ശിക്ഷയിൽ ഇളവ് ലഭിച്ചതിനെ തുടർന്ന് ഇറാൻ മനുഷ്യാവകാശ പ്രവർത്തകയും മാധ്യമ പ്രവർത്തകയുമായ നർജിസ് മുഹമ്മദി ജയിൽ മോചിതയായതായി വ്യാഴാഴ്ച കോടതി അറിയിച്ചു. നർജിസ് സൻജാൻ ജയിലിൽനിന്ന് പുലർച്ചെ മൂന്ന് മണിക്ക് മോചിതയായി. എല്ലാ തടവുകാർക്കും സ്വാതന്ത്ര്യം ആശംസിക്കുന്നു- ഭർത്താവ് തഖി റഹ്മാനി ട്വിറ്ററിൽ കുറിച്ചു.

ബന്ധപ്പെട്ട കോടതി ശിക്ഷ ലഘൂകരിക്കുകയാണെങ്കിൽ ജാമ്യം അനുവദിക്കാമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നർജിസ് മുഹമ്മദി എട്ടര വർഷത്തിന് ശേഷം ജയിൽമോചിതയാകുന്നത്. നിയമ വിരുദ്ധമായ ​സംഘം രൂപീകരിക്കുകയും അിതന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്തുവെന്ന് ആരോപിച്ചാണ് രണ്ട് കുട്ടികളുടെ മാതാവായ നർജിസ് മുഹമ്മദിയെ ജയിലിലടച്ചത്.

Related Articles