Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ന്യൂയോര്‍ക്ക് ടൈംസിന്റെ അംഗീകാരം റദ്ദാക്കി

തെഹ്‌റാന്‍: പ്രമുഖ യു.എസ് പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ അംഗീകാരം ഇറാന്‍ റദ്ദാക്കി. വിശദീകരണം നല്‍കാതെയാണ് ന്യൂയോര്‍ക്ക് ടൈംസ് ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലെ ബ്യൂറോയുടെ അംഗീകാരം റദ്ദാക്കിയത്. 43കാരനായ ന്യൂയോര്‍ക് ടൈംസ് ബ്യൂറോ ചീഫ് ഡച്ചുകാരന്‍ തോമസ് എര്‍ഡ്ബ്രിങ്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2012 മുതല്‍ ന്യൂയോര്‍ക് ടൈംസിന്റെ ബ്യൂറോ ഇറാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. പത്രത്തിനുള്ള അംഗീകാരം ഇറാന്‍ തടഞ്ഞുവെക്കുകയായിരുന്നു. തിങ്കളാഴ്ച പുറത്തിറങ്ങിയ പത്രത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയകളില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച പത്രം ഇക്കാര്യം പരസ്യപ്പെടുത്തിയത്. ഇറാന്‍-യു.എസ് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കന്‍ പത്രത്തിനെതിരെ ഇറാന്‍ ശക്തമായ നിലപാട് സ്വീകരിച്ചത്.

Related Articles