Current Date

Search
Close this search box.
Search
Close this search box.

ഇറാനിലെ ഫോര്‍ദോ പ്ലാന്റില്‍ യുറേനിയം സമ്പുഷ്ടീകരണം പുന:രാരംഭിച്ചു

തെഹ്‌റാന്‍: 2015ലെ ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയതിന് ശേഷം യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്ന നടപടിയുമായി ഇറാന്‍ മുന്നോട്ട് പോകുകയാണ്. രാജ്യത്തെ ഭൂഗര്‍ഭ യുറേനിയം പ്ലാന്റായ ഫോര്‍ദോ പ്ലാന്റില്‍ യുറേനിയം ഗ്യാസ് കടത്തിവിടുന്നത് പുനരാരംഭിച്ചു. പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

1044 മെഷീനുകളാണ് പ്ലാന്റില്‍ യുറേനിയം ഗ്യാസ് കുത്തിവെക്കുന്നതെന്നും ജൂലൈയില്‍ ആരംഭിച്ച യുറേനിയം സമ്പുഷ്ടീകരണത്തിന്റെ നാലാം ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെയാണ് റൂഹാനി ഇക്കാര്യം പ്രഖ്യാപിച്ചത്.

2015ല്‍ ഇറാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആണവ കരാറില്‍ നിന്ന് 2018ലാണ് ട്രംപ് നിരുപാധികം പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ ആണവ സമ്പുഷ്ടീകരണത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇറാന്‍ എടുത്തുകളയുകയും യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Related Articles