Current Date

Search
Close this search box.
Search
Close this search box.

രണ്ടു മാസത്തിനു ശേഷം പ്രധാന ഷിയ കേന്ദ്രങ്ങള്‍ തുറന്ന് ഇറാന്‍

തെഹ്‌റാന്‍: കോവിഡ് വ്യാപനം മൂലം അടച്ചിട്ടിരുന്ന ആരാധന കേന്ദ്രങ്ങള്‍ മിക്കതും ഇറാന്‍ തുറന്നുനല്‍കി. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അടച്ചിട്ടിരുന്ന രാജ്യത്തെ മുഴുവന്‍ ഷിയ ആരാധനാലയങ്ങളടക്കം തുറന്നുനല്‍കിയതായി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നിരവധി വിശ്വാസികളാണ് പള്ളികളിലെത്തിയത്.

മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചുമാണ് ആരാധനകര്‍മങ്ങള്‍ നിറവേറ്റിയത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് പള്ളികള്‍ തുറന്നത്. പള്ളികളിലേക്ക് പ്രവേശിക്കുന്നവരുടെ താപനില പരിശോധിച്ചതിന് ശേഷമാണ് കടത്തിവിട്ടത്. എ.എഫ്.പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പള്ളിയുടെ മുറ്റത്തും വിശ്വാസികള്‍ ഒത്തുകൂടിയിരുന്നു.

Related Articles