Current Date

Search
Close this search box.
Search
Close this search box.

മധ്യസ്ഥ ചര്‍ച്ച: നിങ്ങള്‍ വാക്ക് മാറ്റില്ലെന്ന് എന്താണുറപ്പ് ? ട്രംപിനോട് ഇറാന്‍

തെഹ്‌റാന്‍: യു.എസും ഇറാനും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ യു.എസ് മുന്നോട്ടു വെച്ച മധ്യസ്ഥ ചര്‍ച്ച നിരസിച്ച ഇറാന്‍. നേരത്തേത് പോലെ താങ്കള്‍ നിലപാട് മാറ്റില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്നും യു.എന്നിലെ ഇറാന്‍ വക്താവ് മജീദ് തക്ത് ചോദിച്ചു. 2015ലെ ഇറാന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആണവ കരാറില്‍ നിന്നു യു.എസ് പിന്മാറിയതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുതയും ശീതയുദ്ധവും കനത്തിരുന്നു. തുടര്‍ന്ന് ആണവ കരാറില്‍ നിന്നും ഇറാന്‍ ഭാഗികമായി പിന്മാറുകയാണെന്നും കരാറില്‍ ഒപ്പിട്ട മറ്റു രാഷ്ട്രങ്ങള്‍ക്ക് വാഗ്ദാനം പാലിക്കാന്‍ ആറു മാസം സമയവും ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറാണെന്നറിയിച്ച് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

നേരത്തെ യു.എസ് ആണവ കരാറില്‍ നിന്ന് പിന്മാറിയത് പോലെ പുതിയ മധ്യസ്ഥ ചര്‍ച്ചയും പാതിവഴിയില്‍ ഉപേക്ഷിച്ച് പോകുകയില്ലെന്ന് എന്താണ് ഉറപ്പ്. വ്യാഴാഴ്ച ഒരു ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ മജീദ് ചോദിച്ചു. ഇറാന്‍ ഒരു ഭീഷണിയാണെന്നും നിങ്ങള്‍ക്കറിയാത്ത പലതും ഞങ്ങള്‍ക്കറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.

Related Articles