Current Date

Search
Close this search box.
Search
Close this search box.

ഉപരോധം: അമേരിക്കക്കെതിരെ ഇറാനില്‍ പ്രതിഷേധം രൂക്ഷം

തെഹ്‌റാന്‍: ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ശക്തമായതോടെ അമേരിക്കക്കെതിരെ ഇറാനില്‍ പ്രതിഷേധം രൂക്ഷമായി. തിങ്കളാഴ്ച മുതലാണ് എണ്ണ കയറ്റുമതി, ഷിപ്പിങ്,ഇന്‍ഷുറന്‍സ്,ബാങ്കിങ് മേഖലകളിലടക്കം യു.എസ് സാമ്പത്തിക ഉപരോധം പ്രാബല്യത്തില്‍ വരുത്തിയത്. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഇറാനികളാണ് കഴിഞ്ഞ ദിവസം തെഹ്‌റാനില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ട്രംപിനെതിരെയും അമേരിക്കയുടെ നയങ്ങള്‍ക്കെതിരെയും റാലിയില്‍ മുദ്രാവാക്യമുയര്‍ന്നു. പ്രക്ഷോഭകര്‍ അമേരിക്കയുടെ കൊടികളും ട്രംപിന്റെ കോലവും കത്തിച്ചു.

ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ പ്രസിഡന്റ് റൂഹാനിയും ആഹ്വാനം ചെയ്തു. ഇറാന്റെ എണ്ണ വില്‍പ്പന തകര്‍ക്കാനാണ് യു.എസിന്റെ ശ്രമം. എന്നാല്‍ ഞങ്ങള്‍ നമ്മുടെ എണ്ണ വില്‍പ്പന തുടരും. ഉപരോധം തകര്‍ക്കും. തിങ്കളാഴ്ച ടെലിവിഷന്‍ അഭിമുഖത്തില്‍ റൂഹാനി പറഞ്ഞു.

അതേസമയം, തന്റെ ഭരണത്തിന് കീഴില്‍ ഇറാന്‍ നേരത്തെ തന്നെ ശക്തമായ സമ്മര്‍ദത്തിലായിട്ടുണ്ടെന്നും എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാണാമെന്നും ഞങ്ങള്‍ മുന്‍പെങ്ങും ഏര്‍പ്പെടുത്താത്ത തരത്തിലുള്ള ഉപരോധമാണിതെന്നും ട്രംപും പറഞ്ഞു.
2015ല്‍ ഒബാമ ഏര്‍പ്പെടുത്തിയ ആണവ കരാറില്‍ നിന്നും യു.എസ് പിന്മാറിയതിനു ശേഷമാണ് ട്രംപ് ഇറാനുമേല്‍ ഉപരോധമടക്കമുള്ള നടപടികള്‍ ശക്തമാക്കിയത്. യൂറോപ്യന്‍ യൂണിയന്‍ അടക്കം നിരവധി ലേക രാജ്യങ്ങള്‍ ട്രംപിന്റെ നയത്തിനെതിരെ രംഗത്തു വന്നിരുന്നു.

Related Articles