Current Date

Search
Close this search box.
Search
Close this search box.

അസദിന്റെ സന്ദര്‍ശനം: ‘ക്ഷണിക്കാത്ത അതിഥി’യെന്ന് തലക്കെട്ട് നല്‍കി ഇറാന്‍ പത്രം

തെഹ്‌റാന്‍: സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദിന്റെ ഇറാന്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഇറാന്‍ പത്രം. അസദിനെ ‘ക്ഷണിക്കാത്ത അതിഥി’ എന്നാണ് ഖാനൂന്‍ പത്രം തലക്കെട്ട് നല്‍കിയത്. ഇതോടെ പത്രത്തിന് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇറാന്‍ ഭരണകൂടം.

കഴിഞ്ഞ ദിവസമാണ് ബശ്ശാര്‍ അസദ് തെഹ്‌റാനില്‍ സന്ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പിറ്റേ ദിവസം പത്രത്തില്‍ വന്ന ലേഖനത്തിനാണ് ഇത്തരത്തില്‍ തലക്കെട്ട നല്‍കിയത്.തുടര്‍ന്ന് അധികൃതര്‍ പത്രത്തിനെതിരെ നോട്ടീസ് നല്‍കുകയും കുറ്റകൃത്യം തടയുന്നതിന്റെ ഭാഗമായി ഇസ്ലാമിക് പീനല്‍ കോഡ് 576 പ്രകാരം പത്രം താല്‍ക്കാലികമായി പ്രസിദ്ധീകരണം നിര്‍ത്തിവെക്കാന്‍ അവശ്യപ്പെടുകയുമായിരുന്നു. ഇതാദ്യമായല്ല രാജ്യത്ത് പത്രങ്ങള്‍ക്കെതിരെ ഭരണകൂടം ഇത്തരത്തില്‍ നടപടിയെടുക്കുന്നത്. 2015,2017 വര്‍ഷങ്ങളിലും സമാനമായ അനുഭവം ഉണ്ടായിരുന്നു.

Related Articles