Current Date

Search
Close this search box.
Search
Close this search box.

ജലക്ഷാമത്തിനെതിരെയുള്ള സമരം: ഇറാനില്‍ ഇന്റര്‍നെറ്റ് തടസ്സപ്പെട്ടു

തെഹ്‌റാന്‍: ഇറാനില്‍ കടുത്ത ജലക്ഷാമം അനുഭവിക്കുന്നതിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. ഇതിനകം മൂന്ന് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് കടുത്ത ജലക്ഷാമമനുഭവിക്കുന്നത്. പ്രക്ഷോഭത്തെത്തുടര്‍ന്ന് മേഖലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ഭാഗികമായി റദ്ദാക്കി. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ജൂലൈ 15 മുതലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടത്. അതേസമയം, ലാന്റ്‌ലൈന്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുസിസ്ഥാന്‍ പ്രവിശ്യയിലാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ പ്രധാന എണ്ണ ഉത്പാദന മേഖലയാണിത്. 50 വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന കടുത്ത വരള്‍ച്ചയാണിത്.

സുരക്ഷാ സേന പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിട്ടതായും സമരം അടിച്ചമര്‍ത്തുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ആഭ്യന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നിരാകരിക്കുകയാണ്.

ജനകീയ പ്രക്ഷോഭം നേരിടാന്‍ ഇന്റര്‍നെറ്റ് റദ്ദാക്കുന്നത് പശ്ചിമേഷ്യയിലെയും വടക്കന്‍ ആഫ്രിക്കയിലെയും പല രാജ്യങ്ങളിലും നടക്കുന്ന നിത്യ സംഭവമാണ്. വ്യാപകമായ ജനങ്ങളുടെ പ്രതിഷേധത്തിനിടെ 2019 നവംബറില്‍ ഇറാന്‍ രാജ്യമൊട്ടാകെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരുന്നു.

Related Articles