Current Date

Search
Close this search box.
Search
Close this search box.

താലിബാനെക്കുറിച്ചുള്ള ഇറാന്‍ നയം എന്ത് ?

കഴിഞ്ഞ ഒരു മാസത്തിലേറെയായി അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ച താലിബാനെക്കുറിച്ചാണ് ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇതില്‍ താലിബാനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം പക്ഷംപിടിച്ചുള്ള വാര്‍ത്തകളും വിശകലനങ്ങളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ലോകരാജ്യങ്ങളും ഇതിനകം അഫ്ഗാന്‍ വിഷയത്തില്‍ വ്യത്യസ്ത പ്രതികരണങ്ങളും നിലപാടുകളും അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് അഫ്ഗാന്‍, താലിബാന്‍ വിഷയത്തിലുള്ള ഇറാന്റെ നിലപാടിനെച്ചൊല്ലി മാധ്യങ്ങളില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നത്. അഫ്ഗാന്‍ താലിബാന്‍ ഏറ്റെടുത്തതിനെചൊല്ലി ഇറാനില്‍ മാധ്യമ യുദ്ധം തന്നെ പൊട്ടിപ്പുറപ്പെട്ടു എന്നാണ് മാധ്യമ നിരീക്ഷകര്‍ പറയുന്നത്. ഇതു സംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് മിഡിലീസ്റ്റ് ഐ പുറത്തുവിട്ടിട്ടുണ്ട്.

താലിബാനെക്കുറിച്ചുള്ള ഇറാന്റെ നയം എന്തായിരിക്കണമെന്ന കാര്യത്തില്‍ രാഷ്ട്രീയക്കാരും വിശകലന വിദഗ്ധരും തമ്മില്‍ ഭിന്നാഭിപ്രായത്തിലാണ്. പിന്നീട് കഴിഞ്ഞ ആഴ്ച മുതല്‍ ഇറാന്‍ ഭരണനേതൃത്വം ഇടപെട്ട് മീഡിയ ആഖ്യാനങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ ഷിയ-സുന്നി മതനേതാക്കള്‍ താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചതിനെ പിന്തുണച്ച് ഔദ്യോഗികമായി രംഗത്തുവന്നിരുന്നു. അതേസമയം, ഇറാന്‍ ഭരണകൂടും താലിബാനെതിരെ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ നിരീക്ഷകരും രംഗത്തുവന്നിരുന്നു.

കാബൂള്‍ വീണതോടെ ഇറാനിലെ അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ ജീവിതാവസ്ഥകളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഭരണകൂടം മാധ്യമങ്ങള്‍ക്കുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇറാനില്‍ നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഫ്ഗാന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പ്രമുഖ അന്താരാഷ്ട്ര യുദ്ധ ഫോട്ടോഗ്രാഫര്‍ മജീദ് സഈദിയെ സെപ്റ്റംബര്‍ ആദ്യത്തില്‍ ഇറാന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.

തുര്‍ക്കി വഴി യൂറോപ്പിലെത്താന്‍ അഫ്ഗാനിലെ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഒരു ഇടനാഴിയായി തെരഞ്ഞെടുക്കുന്നത് ഇറാനിനെയാണ്. സെപ്റ്റംബര്‍ 15ന് സഈദിനെ ജാമ്യത്തില്‍ വിട്ടു. ദേശീയ സുരക്ഷക്ക് എതിരായി പ്രവര്‍ത്തിച്ചു, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയത്.

പാകിസ്താനോടും അഫ്ഗാനിസ്താനോടും അതിര്‍ത്തി പങ്കിടുന്ന ഇറാന്റെ കിഴക്കന്‍ അതിര്‍ത്തിയിലും സമാനമായ പ്രശ്‌നങ്ങള്‍ ഇറാന്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടിരുന്നു. മിലാക് ക്രോസിങ് ബോര്‍ഡറിലെയും കസ്റ്റംസ് ഓഫിസിലെയും ഉദ്യോഗസ്ഥരും അതിര്‍ത്തി സൈന്യവും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും അവരെ ഫോട്ടെയെടുക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആഭ്യന്തര, സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നും റിപ്പോര്‍ട്ടിങ്ങിനുള്ള എല്ലാ അനുമതികളും ലഭിച്ചിരിക്കെയാണ് ഇത്.

അതേസമയം, ഇറാന്റെ Islamic Revolutionary Guard Corps (IRGC) ല്‍ അഫിലിയേറ്റ് ചെയ്ത ചെറിയ മാധ്യമപ്രവര്‍ത്തകരുടെ സംഘം താലിബാന്റെ കൂടെ പഞ്ച്ശീര്‍ താഴ്‌വരയില്‍ പ്രവേശിച്ചിരുന്നു. ഈ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോകളും വിവിധ വാര്‍ത്ത ഏജന്‍സികളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു. ഇവരെല്ലാം താലിബാന്റെ രണ്ടാം വരവിനെ പോസിറ്റീവായാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.\

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles