Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ വിപ്ലവത്തിന്റെ 40ാം വാര്‍ഷികത്തില്‍ ജനലക്ഷങ്ങള്‍ സംഗമിച്ചു

തെഹ്‌റാന്‍: ഇറാന്‍ വിപ്ലവത്തിന്റെ 40ാം വാര്‍ഷിക ദിനമായ തിങ്കളാഴ്ച തലസ്ഥാനമായ തെഹ്‌റാന്‍ നഗരം ജനം കൈയടക്കി. വാര്‍ഷികാഘോഷത്തിനായി ജനലക്ഷങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒതത്തുകൂടിയത്. 1979ലെ ഇറാന്‍ വിപ്ലവത്തിന്റെ ഓര്‍മ പുതുക്കാനും രാജ്യത്തെ ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞ പുതുക്കാനുമാണ് ജനങ്ങള്‍ ഒത്തുകൂടിയത്. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്പത്തിക-രാഷ്ട്രീയ ഉപരോധം നടക്കുന്നതിനിടെയാണ് ഇത്തവണത്തെ വാര്‍ഷികാഘോഷം എന്നതും ശ്രദ്ധേയമാണ്.

ദേശീയതലത്തില്‍ വിവിധ നഗരങ്ങളില്‍ ദിനാഘോഷം നടന്നു. ആഘോഷങ്ങളുടെ സമാപന ദിവസം കൂടിയായിരുന്നു തിങ്കളാഴ്ച. തെഹ്‌റാനിലെ ഫ്രീഡം സ്‌ക്വയറില്‍ കൂടിച്ചേര്‍ന്ന പതിനായിരങ്ങളെ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിസംബോധന ചെയ്തു. യു.എസ് ഉപരോധത്തിന് ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ തകര്‍ക്കാന്‍ കഴിയില്ലെന്നും ശത്രുക്കള്‍ക്ക് ഒരിക്കലും അവരുടെ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയില്ല എന്നാണ് ഈ ജനസഞ്ചയം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇറാനില്‍ ഷാ റിസ പഹ്ലവിയെ അട്ടിമറിച്ച് ശിയാ ആത്മീയാചാര്യന്‍ ആയത്തുല്ല ഖുമൈനി ഇസ്‌ലാമിക ഭരണത്തിന് തുടക്കമിട്ടതാണ് ഇറാന്‍ വിപ്ലവമായി അറിയപ്പെടുന്നത്.

Related Articles