Current Date

Search
Close this search box.
Search
Close this search box.

ചൈനയുമായുള്ള 25 വര്‍ഷത്തെ തന്ത്രപ്രധാന കരാര്‍ പരിഗണനയില്‍: ഇറാന്‍

തെഹ്‌റാന്‍: ചൈനയുമായി 25 വര്‍ഷം നീണ്ടു നില്‍ക്കുന്ന തന്ത്രപ്രധാനമായ കരാര്‍ സജീവ പരിഗണനയിലെന്ന് ഇറാന്‍. കഴിഞ്ഞ ദിവസം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സാരിഫ് ആണ് ഇക്കാര്യമറിയിച്ചത്. കരാറില്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ നിബന്ധനകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറെ ആത്മവിശ്വാസത്തോടെയും ബോധ്യത്തോടെയും ഞങ്ങള്‍ ചൈനയുമായുള്ള 25 വര്‍ഷത്തെ തന്ത്രപരമായ കരാര്‍ ചര്‍ച്ച ചെയ്യുന്നു. പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു. ഇറാനിയന്‍ അസംസ്‌കൃത എണ്ണ വിപണയുടെ പ്രധാന വിപണിയാണ് ചൈന. 2018ല്‍ ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്മാറുകയും ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇറാന് ശക്തമായ പിന്തുണയുമായി ചൈന ഒപ്പമുണ്ട്. മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്മദി നജാദ് കഴിഞ്ഞ മാസം ഇത്തരെ ചര്‍ച്ചകളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Related Articles